പഴയകാല പ്രചാരണത്തിന്റെയും വോട്ട് അഭ്യര്‍ത്ഥനയുടെയും രീതി ഓർമ്മപ്പെടുത്തി കവ്വായി കായലിൽ എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫയുടെ തോണിയിലേറി പ്രചാരണം...
തൃക്കരിപ്പൂർ : പഴയകാല പ്രചാരണത്തിന്റെയും വോട്ട് അഭ്യര്‍ത്ഥനയുടെയും രീതി
ഓർമ്മപ്പെടുത്തി കവ്വായി കായലിൽ
തോണിയിലേറി പ്രചാരണം.
തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്
സ്ഥാനാർഥി വി പി പി മുസ്തഫയുടെ
തെരഞ്ഞെടുപ്പ് പ്രചരത്തിൻ്റെ ഭാഗമായാണ് തെക്കെകാട് സഖാക്കൾ
വേറിട്ട പ്രചാരണം ഒരുക്കിയത്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ്
വരെ വലിയപറമ്പ് ഉൾപ്പെടെയുള്ള
തീരദേശ ഗ്രാമങ്ങളിൽ സ്ഥാനാർഥി
തോണിയിലായിരുന്നു പ്രചാരണത്തിനെത്തിയിരുന്നത്.
ഇന്ന് നാടാകെ മാറിയെങ്കിലും
പുതിയ കാലത്തിൻ്റെ മാറ്റം എങ്ങിനെ
ഉണ്ടായി എന്ന ഓർമ്മപ്പെടുത്തുന്നതിനായിരുന്നു തോണിയിലെ പ്രചാരണം.
തോരണം കെട്ടി അലങ്കരിച്ച തോണിയിൽ കോളാമ്പി മൈക്കും
കെട്ടിയായിരുന്നു വി പി പി ക്ക് വേണ്ടി പ്രചാരണം നടത്തിയത്.
തെക്കെക്കാട്, ഇടയിലെക്കാട്, കന്നുവീട് കടപ്പുറം, വലിയപറമ്പ്
മേഖലയിലായിരുന്നു പ്രചാരണം.
ആർ രജി, കെ വി രാജേഷ്, കെ വി ഷാജി, കെ വി രഘു എന്നിവരുടെ നേതൃത്വത്തിലാണ് ഓർമ്മയുണ്ടായിരിക്കണം തോണിയാത്ര എന്ന പ്രചാരണം ഒരുക്കിയത്. ഇടയിലെക്കാട് ബണ്ട് പരിസരത്ത് നിന്നും എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫ, നേതാക്കളായ ഇ കുഞ്ഞിരാമൻ, പി കുഞ്ഞികണ്ണൻ എന്നിവരും പങ്കെടുത്തു.
No comments