കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൻ്റെ 64-ാം വാർഷികാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും സംഘടിപ്പിച്ചു..
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൻ്റെ 64-ാം വാർഷികാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ വാസു കരിന്തളത്തിൻ്റെ അധ്യക്ഷതയിൽ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് പി വി ഇന്ദുലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിഭകൾക്കുള്ള ആദരവ് സ്ക്കൂൾ മാനേജർ കെ.വിശ്വനാഥനും,
സംസ്കൃതം സ്കോളർഷിപ്പ് ചിറ്റാരിക്കാൽ എ ഇ ഒ ജസീന്ത ജോണും ,
എൻഡോവ്മെന്റ് വിതരണം ചിറ്റാരിക്കാൽ ബിപിസി ഷൈജു സി യും ,ഗോൾഡൻ ആരോ വിജയികൾക്കുള്ള അനുമോദനം റിട്ട:എച്ച് എം കെ ജോളി ജോർജും ,ചതുർത്ത് ചരൺ ഹിരക് പങ്ക് വിജയികൾക്കുള്ള അനുമോദനം റിട്ട:എച്ച് എം എൽസി ടീച്ചറും നിർവ്വഹിച്ചു.
പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ്,മദർ പി ടി എ പ്രസിഡൻ്റ് ജോസ്ലിൻ ബിനു, സുഭാഷ് അറുകര,സ്കൂൾ ലീഡർ കുമാരി പാർവണ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത കെ രാധിക,ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് ജേതാവ് ബിജു എ വി കൂടോള്‍,കേരള ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാര ജേതാവ് സി ഷൈജു, കരിന്തളത്തിൻ്റെ കണ്ണാടി മാധ്യമ അവാർഡ് ജേതാവ് വാസു കരിന്തളം എന്നിവരെ ആദരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ കെ പി ബൈജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ബിനു നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച മെഗാ കൈകൊട്ടിക്കളി,പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകരയുടെ നാടൻ കലാസന്ധ്യയും അരങ്ങേറി.ഏഴുമണിക്ക് പ്രീ പ്രൈമറി ഫെസ്റ്റും തുടർന്ന് ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും, ടീച്ചേഴ്സിന്റെ ഡാൻസും അരങ്ങേറി.
No comments