Breaking News

ജനജീവിതം ദുഃസഹമാക്കിയ ഇടതു ദുർഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് കെ.എസ് എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി


പരപ്പ : സമസ്ത മേഖലകളിലെയും ജനജീവിതം ദുഃസഹമാക്കിയ ഇടതു ദുർഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും ആ സന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് കെ.എസ് എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. യു.ഡി.എഫ് സ്ഥാനാത്ഥികളുടെ വിജയത്തിനായി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് വി.കെ ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ കെ.എസ് എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ.എവുജിൻ ഉദ്ഘാടനം ചെയ്തു. ബി റഷീദ, ജി. മുരളീധരൻ.സി.എ ജോസഫ്. കെ കുഞ്ഞമ്പു നായർ, പി.എ ജോസഫ്. സി. വി. ശ്രീധരൻ. ജോസ് പി.ജെ ,ഒ.സി. ജെയിംസ്.കെ.വി. തോമസ്, ദേവസ്യഎം.ഡി. വി.ജെ. ജോർജ്ജ് പി ജെ മാത്യു,  ആലീസ് കുര്യൻ, കെ.സി. സെബാസ്റ്റ്യൻ . 'എം.പി. ഇന്ദിരാമ്മ, സൂസമ്മ വി.എൽ സംസാരിച്ചു.

No comments