Breaking News

16 വർഷമായി നട്ടെല്ലിന് ക്ഷതം സംഭവിച്ചു വീൽചെയറിൽ കഴിയുന്ന രാഗേഷ് കുട്ടപ്പുന്ന ഇന്ത്യ ,നേപ്പാൾ, ഭൂട്ടാൻ എന്നി രാജ്യങ്ങൾ നാനോ കാറിൽ അറുപത് ദിവസം കൊണ്ട് 12000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യം സഫലമാക്കി

16 വർഷമായി നട്ടെല്ലിന് ക്ഷതം സംഭവിച്ചു വീൽചെയറിൽ കഴിയുന്ന രാഗേഷ് കുട്ടപ്പുന്ന ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നി രാജ്യങ്ങൾ തന്റെ നാനോ കാറിൽ അറുപത് ദിവസം കൊണ്ട് 12000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യം സഫലമാക്കി ഭിന്നശേഷി മേഖലയിൽ പുതു ചരിത്രം കുറിച്ച രാഗേഷിന് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്നേഹാദരവ് നൽകി.

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ  (എ കെ ഡബ്ളിയു ആർ എഫ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരവ് യോഗം സംസ്ഥാന പ്രസിഡൻ്റ് നാസർ സി സി ഒ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റിയുടെ പുരസ്കാരം നൽകി ആദരിച്ചു.

രാഗേഷിന്റെ യാത്ര എന്തൊരു വ്യക്തിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.ഭിന്നശേഷി മേഖല നേരിടുന്ന മുഖ്യമായ കാര്യങ്ങളും പ്രശ്നങ്ങളും യാത്രയിൽ  മനസ്സിലാക്കി ഈ വിഷയങ്ങളിൽ പൊതു സമുഹത്തെയും സംഘടനയെയും ചേർത്ത് പിടിച്ച് കൊണ്ട് പോകാൻ രാഗേഷിന്റെ പ്രവർത്തനത്തന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ പൂർണ്ണ പിന്തുണയും നേരുന്നതായും നാസർ സി സി ഒ പറഞ്ഞു.

രാഗേഷ് കുട്ടപ്പുന്ന എ കെ ഡബ്ലു ആർ എഫ് കാസർകോട് ജില്ലാ പ്രസിഡൻ്റും,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയാണ്.ചടങ്ങിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആദരവ് പി എസ് രാജേഷ് നൽകി.

Accessibility awareness ride നമ്മുടെ ഇന്ത്യ രാജ്യത്ത്‌ ഭിന്നശേഷി സൗഹൃദം ഇല്ലയെന്ന്  നമുക്ക് ഓരോ ഭിന്നശേഷിക്കാർക്കും അറിയാവുന്ന ഒരു കാര്യമാണ് 2016ലെ ആക്ടിൽ എല്ലാ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദം ആക്കണമെന്ന് നിയമം വന്നെങ്കിലും അതൊന്നും രാജ്യത്ത് നടപ്പാക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നെപ്പോലെയുള്ള ഭിന്നശേഷി സുഹൃത്തുക്കൾ അതിനു വേണ്ടി നിരന്തരം യാത്രകൾ നടത്താറുണ്ടു. നമ്മുടെ പൊതു ഇടങ്ങൾ എല്ലാം വീൽചെയർ ഫ്രണ്ട്‌ലി  ആക്കുക ഏതൊരു സാധാരണക്കാരനും നടന്ന് പോകുന്ന പൊതു ഇടങ്ങൾ വീൽചെയറും ഉരുട്ടി  ഭിന്നശേഷികാരനും പോകാൻ പറ്റണം അതിനുവേണ്ടി സമൂഹത്തിനും സർക്കാറിനും പൊതുബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുളളതായിരുന്നു യാത്രയുടെ ഉദ്ദേശം  പൊതു സമൂഹത്തെയും ചേർത്ത് പിടിച്ച് ഇതിൻ്റെ ആവശ്യകതകൾ വരും ദിവസങ്ങളിൽ അതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകും യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുമെന്നും

രാഗേഷ് കൂട്ടിച്ചേർത്തു. കൂട്ടുകാരുമായി തന്റെ യാത്രാനുഭവം പങ്കുവെച്ചപ്പോൾ നോർത്ത് ഈസ്റ്റിൽ കൂടിയുള്ള യാത്ര മണിപ്പൂരിലെത്തിയപ്പോൾ ആയുധമേന്തിയ ഭീകരവാദികളുടെ മുന്നിൽപെട്ട് പൈസ കൊടുക്കേണ്ടിവന്ന അവസ്ഥയൊക്കെ അതിശയോക്തിയോടെയാണ് ആദരവിന് മറുപടി പ്രസംഗ നടത്തി രാഗേഷ് പങ്കുവെച്ചത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നീലേശ്വരം അധ്യക്ഷത വഹിച്ച  ചടങ്ങിൽ എ കെ ഡബ്ലു ആർ എഫ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ മുല്ലച്ചേരി സ്വാഗതവും,ജില്ലാ സെക്രട്ടറി സുനിൽ ബെങ്കളം നന്ദിയും പറഞ്ഞു.

മൊയ്‌ദീൻ പൂവടക്ക, ഇബ്രാഹിം ബിസ്മി, കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന്റെ സെക്രട്ടറി കെ.പി.നിസാർ,ഡോ: ഷാനിൽ മുഹമ്മദ് ഐസർ ഫൗണ്ടേഷൻ ഫൗണ്ടർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

കാഞ്ഞങ്ങാട് വടകര മുക്കിലെ ജീവകാരുണ്യ പ്രവർത്തകൻ  ഇബ്രാഹിം ബിസ്മി ഹൗസിലാണ് പരിപാടി നടന്നത്.കാസർകോട്,കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വീൽചെയറിൽ കഴിയുന്ന അംഗങ്ങളും,കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

No comments