കിനാനൂർ കരിന്തളം പഞ്ചായത്തിൽ UDF സ്ഥാനാർത്ഥി പര്യടനത്തിന് ചായോംബസാറിൽ നിന്ന് തുടക്കമായി
കിനാനൂർ കരിന്തളം പഞ്ചായത്തിൽUDF സ്ഥാനാർത്ഥി പര്യടനത്തിന് ചായോംബസാറിൽ നിന്ന് തുടക്കമായ്. UDF ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് ചെയർമാൻ താജ്ുദ്ദീൻ കമ്മാടംഅദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. UDF നേതാക്കളായ എം അസിനാർ , സി വി ഭാവനൻ, ബഷീർ വെള്ളിക്കോത്ത് പ്രിൻസ് ജോസഫ് സി ഒ സജി, ബാലഗോപാലൻ കാളിയാനo ,ഷാലു കെ.എ തുടങ്ങിയവർ സംസാരിച്ചു.
സാധാരണ കാരുടെ കണ്ണീരൊപ്പാൻ നിങ്ങളുടെ കൂടെ ജനകീയനായ MP രാജ്മോഹൻ ഉണ്ണിത്താനോടെപ്പം നിന്ന് കൊണ്ട് കേരള നിയമസഭയിൽ കാഞ്ഞങ്ങാടിന് വേണ്ടി ശബ്ദമുയർത്താനും അർഹിക്കുന്ന ആനുകൂല്യം നേടിയെടുത്ത് നിങ്ങളിലെത്തിക്കാനും നിങ്ങൾ വിലയേറിയ വോട്ടവകാശം എനിക്ക് ഓട്ടോറിക്ഷ ചിഹ്നത്തിൽ നല്കി വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ച് കൊണ്ട് ജനങ്ങളെ നേരിൽ കണ്ട് സ്ഥാനാർത്ഥിപര്യനത്തിന് തുടക്കം കുറിച്ചു.
No comments