കാസർകോട് ജില്ലയിൽ പ്രചരണത്തിനു ചൂടുപിടിച്ചു ;ദേശീയ നേതാക്കൾ ജില്ലയിലേക്ക്
കാസർകോട്: പ്രതിക പിൻവലിക്കുന്നതിനു ഒരു ദിവസം ബാക്കി നിൽക്കേ കാസർകോട് ജില്ലയിൽ പ്രചരണത്തിനു ചൂടുപിടിച്ചു. വരും ദിവസങ്ങളിൽ വേനൽച്ചൂടിനൊപ്പം തെരഞ്ഞെടുപ്പു കൂടും ഏറുമെന്നു ഉറപ്പായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കാസർകോട്ട് ദേശീയ നേതാക്കൾ പ്രചരണത്തിനു കൂടുതലായി എത്തില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. കേന്ദ ആഭ്യന്തര മന്ത്രി അമിത്ഷാ കാസർകോട്ട് എത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രചാരണത്തിനു എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
No comments