ഇഴഞ്ഞു നീങ്ങി മാവുങ്കാലിൽ ദേശീയപാതാവികസനം ; ഓവുചാൽ നിർമാണം നാട്ടുകാർക്കും യാത്രക്കാർക്കും ദുരിത യാത്രയും
മാവുങ്കാൽ : ദേശീയപാതാവികസനത്തിന്റെ ഭാഗമായി മാവുങ്കാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമാണം നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി മാറി. ചുരുക്കം ദിവസങ്ങളിൽ തീരേണ്ട നിർമാണം
ഒരുമാസത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്. കാസർകോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മുതൽ അടിപ്പാതവരെയാണ് കോൺക്രീറ്റ് ഓവുചാൽ നിർമാണം നടക്കുന്നത്. അടിപ്പാത ഭാഗത്ത് നിന്നും തുടങ്ങിയ നിർമാണ പ്രവൃത്തികൾ ഒരുമാസം പിന്നിട്ടിട്ടും പകുതി ദൂരം പോലും പൂർത്തിയായിട്ടില്ല.
ഇടുങ്ങിയ സർവീസ് റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് സംവിധാനമില്ലാത്തതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഒരു പോലീസുകാരന്റെ സേവനംപോലും ഇവിടെ ഏർത്തിയിട്ടില്ല. ഓവുചാൽ നാണത്തൊഴിലാളികൾ തന്നെയാണ്
പലപ്പോഴും കുരുക്ക് വർധിക്കുമ്പോൾ ട്രാഫിക് നിയന്ത്രിക്കുന്നത്. ഇത്കൊണ്ടുതന്നെ
ഡ്രൈവർമാർ തോന്നുംപടിയാണ് റോഡിലൂടെ സഞ്ചാരിക്കുന്നത്. എത്രയും പെട്ടന്ന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments