Breaking News

തൃക്കരിപ്പൂരിൽ പോക്സോ കേസിലെ പ്രതിക്ക് 5 വർഷം കഠിന തടവും പിഴയും വിധിച്ച് ഹോസ്ദുർഗ് കോടതി


തൃക്കരിപ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ  പ്രതിക്ക് 5 വർഷം കഠിന തടവും  10,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ  3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.  ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ അബ്ദുൾ റഷീദ്  വെള്ളാപ്പ് വടക്കേ തൃക്കരിപ്പൂർ എന്നാൾ 3.5.24 തീയ്യതി   ഉച്ചക്ക് 12.00 മണിക്ക് കുട്ടി തന്റെ അച്ഛന്റെ ഉടമസ്ഥ തയിലുള്ള കടയിൽ ഒറ്റക്കുള്ള സമയം കടയിൽ സാധനം വാങ്ങാൻ വന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ കൈക്കും ഷോൾഡ്റിലും  പിടിച്ച് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇന്ന് (30.3.26)  സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  സുരേഷ് പി.എം ശിക്ഷ വിധിച്ചത്. പോക്സോ ആക്ട് 10 r/w 9(m)പ്രകാരം 5 വർഷം  കഠിന തടവും, 10,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ  അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  ആയിരുന്ന വിപിൻ.എൻ  ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.

No comments