Breaking News

എണ്ണപ്പാറ മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ സമരത്തിലേക്ക്



തായന്നൂർ: ജനവാസ കേന്ദ്രമായ എണ്ണപ്പാറ മലയാറ്റുകരയിൽ വൻകിട ക്വാറി മാഫിയയുടെ നേതൃത്വത്തിൽ നടത്തുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

കോടോം ബേളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ജനകീയ സമിതി രക്ഷാധികാരിയുമായ യു തമ്പാൻ നായരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ. രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സജിത ശ്രീകുമാർ, കെ.ആർ സി തായന്നൂർ, റ്റി. ഡി ഭരതൻ, രാജൻ സി ചൂരപ്പടവ്, ചന്ദ്രൻ വേങ്ങച്ചേരി, എം.ഡി രാജൻ, ആദിത്യ രാജൻ, മധു കൂവയിൽ, സതീശൻ മലയാറ്റുകര, നാരായണൻ കുറ്റിയടുക്കം, രാജേഷ് തുമ്പക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

ജനകീയ സമിതി കൺവീനർ രമേശൻമലയാറ്റുകര സമര പ്രഖ്യാനം നടത്തി, ജനകീയ സമിതി ചെയർമാൻ മധു നർക്കല സ്വാഗതവും ഖജാൻജി വി.കെ രാജൻ നന്ദിയും പറഞ്ഞു.

No comments