കാസർകോട് പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ നടപ്പുസാമ്പത്തിക വർഷത്തിൽ ആവിഷ്കരിക്കേണ്ട വിവിധ പദ്ധതികൾ രൂപീകരിക്കുന്നതിനായി പട്ടികവർഗ്ഗ മേഖലയിലെ എക്‌സ്റ്റൻഷൻ ഓഫീസർമാർ, പ്രമോട്ടർമാർ, സാമൂഹിക പഠനമുറികളുടെ ഫെസിലിറ്റേറ്റർമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർമാർ എന്നിവരുടെ യോഗം ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്നു
പട്ടികവർഗ്ഗ ഉന്നതികൾ സന്ദർശിച്ച് അവിടെയുള്ള പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രപ്പോസലുകൾ സമർപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഉന്നതികളിലെ സാമൂഹിക പഠനമുറികളിലെ എല്ലാ കുട്ടികളെയും വേനലവധിക്കാലത്ത് ഒരുദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനും നിർദ്ദേശിച്ചു.
ഉന്നതികളിലെ എല്ലാ കുടുംബങ്ങൾക്കും ഭൂമിയുടെ രേഖകൾ ലഭ്യമാക്കുന്നതിനായി “ഓപ്പറേഷൻ സ്മൈൽ” പദ്ധതി എല്ലാ ഉന്നതികളിലും നടപ്പിലാക്കണമെന്നും കളക്ടർ വ്യക്തമാക്കി.
യോഗത്തിൽ പട്ടികവർഗ്ഗ വികസന ഓഫീസർ കെ. വി. രാഘവൻ, അസിസ്റ്റന്റ് പട്ടികവർഗ്ഗ വികസന ഓഫീസർ എ. പ്രസന്ന, പട്ടികവർഗ്ഗ എക്‌സ്റ്റൻഷൻ ഓഫീസർമാർ, പ്രമോട്ടർമാർ, ഫെസിലിറ്റേറ്റർമാർ എന്നിവർ സംസാരിച്ചു.
No comments