രണ്ടു ദിവസം മുമ്പ് കാണാതായ നീലേശ്വരം സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരം : രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം, തൈക്കടപ്പുറം, കണിച്ചിറയിലെ ഷബീറി (32)നെയാണ് കാഞ്ഞങ്ങാട്, മാണിക്കോത്ത്, ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. എൻ പി റസാഖ്- താഹിറ ദമ്പതികളുടെ മകനാണ് ഷബീർ. സഹോദരങ്ങൾ: ഷമീൽ, ഷാഹിദ്.
No comments