മീനിനു തീറ്റ കൊടുക്കുന്നതിനിടയിൽ ഗൃഹനാഥൻ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു
ചെറുവത്തൂർ : മീനിനു തീറ്റ കൊടുക്കുന്നതിനിടയിൽ ഗൃഹനാഥൻ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. ചെറുവത്തൂർ, കൊടക്കാട്, വലിയ പൊയിലിലെ പിപി ബാലൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനു സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിൽ വളർത്തുന്ന മീനുകൾക്കു തീറ്റ നൽകാൻ പോയതായിരുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തി. ബാലൻ വെള്ളക്കെട്ടിൽ വീണിരിക്കാമെന്നായിരുന്നു നാട്ടുകാരുടെ സംശയം . ചീമേനിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ രാത്രി 10.40 മണിയോടെയാണ് ബാലനെ വെള്ളക്കെട്ടിൽ നിന്നു
പുറത്തെടുത്തത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കെ. രുഗ്മിണി. മക്കൾ: ദിലീപ്, ദിജേഷ്, ദീപ. മരുമക്കൾ: ശ്യാമിലി, വേണു.
No comments