Breaking News

പൊയ്നാച്ചി,മണ്ഡലിപ്പാറയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം


കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയ്നാച്ചി,മണ്ഡലിപ്പാറയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചട്ടഞ്ചാൽ, മണ്ഡലിപ്പാറയിലെ അബ്ദുൽ റഹ്മാന്റെ മകൻ ഷബീർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊയ്നാച്ചി -മണ്ഡലിപ്പാറ റോഡിലെ ഞാണിക്കല്ല് പാലത്തിനു കീഴിലാണ് മൃതദേഹം കാണപ്പെട്ടത്. ഷർട്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. ദേഹത്ത് പാടുകളുണ്ട്. ഇതാണ് മരണത്തിൽ സംശയം ഉണ്ടാകാൻ ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.സമീപത്ത് രക്തപ്പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി

No comments