Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം ചാമക്കുഴി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ദിരത്തിൻ്റെ ഫണ്ട് സ്വരൂപണത്തിനായ് സമ്മാന കൂപ്പൺ വിതരണോദ്ഘാടനം കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു


ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം ചാമക്കുഴി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കോൺഗ്രസ് മന്ദിരത്തിൻ്റെ ഫണ്ട് സ്വരൂപണത്തിനായ് രൂപം നല്കിയ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ റിട്ട: എസ് ഐ കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ആദ്യ കൂപ്പൺ DCC ജനറൽ സെക്രട്ടറി മാമുനി വിജയൻ ഏറ്റുവാങ്ങി , നിർമ്മാണ കമ്മറ്റി കൺവീനർ ജോസ് വാട്ടപ്പള്ളിൽ, സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് ,വൈസ് പ്രസിഡൻ്റ് ജയകുമാർ ചാമക്കുഴി, മണ്ഡലം സെക്രട്ടറി ശ്യാമള കുവാറ്റി ,വാർഡ് പ്രസിഡൻ്റ് മഹേന്ദ്രൻ കുവാറ്റി , ബൂത്ത് പ്രസിഡൻ്റ് രാജൻ ഒടിയിട്ട മാവ്, എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
1000 രൂപയുടെ കൂപ്പണിൽ 30000 ,15000, 10000 തുടങ്ങിയ ആകർഷണീയമായ നിരവധി സമ്മാനങ്ങൾ ഉൾപ്പെട്ടതാണ് സമ്മാന കൂപ്പൺ :

No comments