ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിവിൽ സ്‌റ്റേഷനിൽ തുടക്കമായി, ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു
വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാനഗർ സിവിൽ സ്‌റ്റേഷനിൽ തുടക്കമായി. സിവിൽ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും പരിസരങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവമായി പങ്കുചേരണമെന്നും ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെങ്കള ഗ്രാമപഞ്ചായത്തിന്റെയുംജില്ലാ ശുചിത്വ മിഷന്റെയും ഹരിത കര്‍മ സേനാംഗങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി മെയ് എട്ടിന് സിവിൽ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളിലെയും ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് (CKCL) കൈമാറും. ഇലക്ട്രോണിക്, പേപ്പര്‍ മാലിന്യങ്ങള്‍ക്ക് പുറമെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായ മെര്‍ക്കുറി, ലെഡ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് ഏല്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിന് സമീപമുള്ള ബയോഗ്യാസ് പ്ലാന്റ്, അക്ഷര ലൈബ്രറിക്ക് സമീപത്തെ തുമ്പൂര്‍മുഴി സംവിധാനം, റിംഗ് കമ്പോസ്റ്റ് എന്നിവ പ്രയോജനപ്പെടുത്തും. അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരംതിരിച്ച് ഹരിതകര്‍മസേനയ്ക്ക് കൈമാറണം.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.ഡി.എം കെ.വി. ശ്രുതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ലിപു എസ് ലോറന്‍സ്, വി.പി രഘുമണി, ഹൂസൂര്‍ ശിരസ്തദാര്‍ സതീഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ജയന്‍, ചെങ്കള പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ മാഹിന്‍ ആലംപാടി, ഇ.എ മഹ്‌മൂദ്, വി. എ. മുഹമ്മദ് ഹനീഫ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.വി ഗോപിനാഥ്, കെ.രശ്മി, എം.സി ബഷീര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാർഎന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments