വെള്ളരിക്കുണ്ട് വ്യാപാരിഭവനിൽ അതിഥി തൊഴിലാളികൾക്കുള്ള മന്ത്, മലമ്പനി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വെള്ളരിക്കുണ്ട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർഗോഡ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്ഗ് ബളാൽ പഞ്ചായത്ത്,ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ വെള്ളരിക്കുണ്ട്,വ്യാപാരി വ്യവസായിഅസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി അസോസിയേഷൻ ഹാളിൽ വെച്ച്അതിഥി തൊഴിലാളികൾക്കുള്ള മന്ത്, മലമ്പനി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത. എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് തോമസ് ചെറിയാൻ, ശ്രീനാഥ്. കെ. പി ( JHI, MIST DMO കാഞ്ഞങ്ങാട് ) എന്നിവർ ആശംസപ്രസംഗം നടത്തി. PLV മഹേശ്വരി സ്വാഗതവും, ഷെറിൻ (JHI) നന്ദിയും പറഞ്ഞു ക്യാമ്പിൽ 42പേർ പങ്കെടുത്തു. 10.30pm ന് ക്യാമ്പ് അവസാനിച്ചു
ജാർഖണ്ഡ്, ആസ്സാം, നേപ്പാൾ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പെട്ട ആളുകൾ ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. വെള്ളരിക്കുണ്ട് BFHC യിലെ ഉദ്യോഗസ്റ്റർ, DVBDC ടീം അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു
No comments