പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ലയൺസ് ക്ലബ് പാണത്തൂർ ചെയർ കൈമാറി
പാണത്തൂർ: പാണത്തൂർ ലയൺസ് ക്ലബ്. ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ, ഭാഗമായി തുടക്കമെന്നോണം ഇന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന ചടങ്ങിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ചെയർ കൈമാറി. ലയൺസ് ക്ലബ് പാണത്തൂർ ചാപ്റ്റർ പ്രസിഡന്റ് ലയൺ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺ ഡോ എമിൽ ബേബി സ്വാഗതവും, ക്ലബ് സെക്രെട്ടറി ലയൺ സജിമോൻ നന്ദിയും പറഞ്ഞു. ചെയർ ഏറ്റുവാങ്ങിയ മെഡിക്കൽ ഓഫീസർ ഡോ ശ്രവ്യയും, ക്ലബ് ട്രെഷറർ ലയൺ ഡോൺ ജോസഫ്, ക്ലബ് വൈസ് പ്രസിഡന്റുമാരായ ലയൺ അജി ജോസഫ്, ലയൺ ജോയ് സിറിയക്, ക്ലബ് ഡയറക്ടർ ലയൺ രാമചന്ദ്ര സരളായ ലയൺ മാട്ടി ഫിലിപ്പ് എന്നിവരും സംസാരിച്ചു. ചടങ്ങിൽ ലയൺ, സിജോ ജോസഫ്, ലയൺ ലുക്മാനുവൽ ഹക്കിം, ലയൺ ഷംസുദീൻ, ലയൺ ജിൻസ്, തുടങ്ങിയവർ സംബന്ധിച്ചു.
No comments