പതിനാറും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളെ ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പെൺകുട്ടികളുടെ രണ്ടാനുപ്പക്കെതിരെ പോക്‌സോ കേസ്
കാസർകോട്: പതിനാറും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളെ ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പെൺകുട്ടികളുടെ രണ്ടാനുപ്പയും കണ്ണൂർ, പാപ്പിനിശ്ശേരി സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മധ്യവയസ്കനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. 2024 സെപ്തംബർ മാസത്തിൽ നടന്ന സംഭവത്തിൽ പെൺകുട്ടികളുടെ പരാതി പ്രകാരം രണ്ടു പോക്സോ കേസുകളാണ് രണ്ടാനുപ്പയ്ക്കെതിരെ രജിസ്റ്റർ ചെയ്തത്. സഹോദരങ്ങളായ രണ്ടു കുട്ടികളും ഒരു ബോർഡിംഗ് സ്കൂളിലാണ് പഠിക്കുന്നത്. സംഭവസമയത്ത് ഇരുവരും ഓണാവധിക്ക് ഉമ്മയുടെ ക്വാർട്ടേഴ്സിൽ എത്തിയതായിരുന്നു. സംഭവം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്.
No comments