മുന്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു; കരിന്തളം കോയിത്തട്ടയിലെ എന്‍. കെ. സുരേന്ദ്രനാണ് മരിച്ചത് വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രത്തിലെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്നു
കരിന്തളം: നീലേശ്വരം ഗ്യാസ് ഏജൻസിലെ മുൻ ജീവനക്കാരൻ കരിന്തളം കോയിത്തട്ടയിലെ എൻ. കെ. സുരേന്ദ്രൻ (62) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മുമ്പ് നീലേശ്വരം ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു. വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രത്തിലെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്നു.
പരേതനായ പെരിയടത്ത് അമ്പൂഞ്ഞിയുടെയും എൻ കെ തമ്പായിയുടെയും മകനാണ്. ഭാര്യ. കെ.രമ (കോയിത്തട്ട് ) .മക്കൾ : കെ സുജിത് (ഓട്ടോ ഡ്രൈവർ), കെ സൂരജ്. (കിയ മോട്ടോർസ് കാഞ്ഞങ്ങാട് ).മരുമക്കൾ:അഞ്ജു (കണ്ണൂർ), സൽന (അരങ്ങം, ആലക്കോട് ). സഹോദരങ്ങൾ: നിർമ്മല, (എറണാകുളം ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം ), രമേശൻ( എറണാകുളം ഹൈക്കോടതി ) നളിനാക്ഷൻ (സെക്രട്ടറി കരിന്തളം പാലിയേറ്റീവ് സൊസൈറ്റി, പരേതനായ പദ്മനാഭൻ (മുൻ ഹൈക്കോടതി ജീവനക്കാരൻ.സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
No comments