Breaking News

വാഹനാപകടത്തിൽ മരണപ്പെട്ട പുങ്ങംചാൽ സ്വദേശി രാജുവിന്റെ ഭാര്യ നീതി തേടി സംസ്ഥാന പോലീസ് മേധാവിക്ക്‌ പരാതി നൽകി.. നിയുക്ത എം. എൽ. എ രാജുവിന്റെ വീട് സന്ദർശിച്ചു...


വെള്ളരിക്കുണ്ട്  : വെള്ളരിക്കുണ്ടിൽ പോലീസ് വാഹനം ഇടിച്ചു മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു വിന്റെ ഭാര്യ സരിത രാജു തനിക്കും മക്കൾക്കും പോലീസ് വകുപ്പും സർക്കാരും  നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി..

കഴിഞ്ഞ 30/04/2025ന് രാത്രിയിൽ ആണ് മങ്കയം ഗവ. ആശുപത്രിക്ക്‌ മുന്നിൽ വെച്ച്  വെള്ളരിക്കുണ്ട് പോലീസിന്റെ  ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പുങ്ങം ചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു മരണപ്പെട്ടത്.

രണ്ട് കൊച്ചു കുട്ടികൾ അടങ്ങിയ  കുടുംബത്തിന്റെ എല്ലാമായിരുന്നു രാജു. രാജുവിന്റെ മരണത്തോടെ ഇവർ അനാഥരായി.

ഓട്ടോ ഓടിച്ചും. തെങ്ങിൽ കയറി തേങ്ങ പറിച്ചും മറ്റ് കൂലി പ്പണികൾ എടുത്തുമാണ് മക്കളുടെ പഠനങ്ങളും  രാജു  ജീവിതവും മുന്നോട്ട് കൊണ്ട് പോയിരുന്നത്. എന്നാൽ രാജുവിന്റെ മരണത്തോടെ എല്ലാം നിലച്ചു..

അപകടത്തിന് ശേഷം രാജുവിനെ കുറ്റക്കാരൻ ആക്കുവാനുള്ള നടപടികൾ ആണ് വെള്ളരിക്കുണ്ട് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്..എന്നും പോലീസ് വകുപ്പ് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും ഇക്കാര്യത്തിൽ ബഹു സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സരിതയുടെ പരാതി..

നിയുക്‌ത എം. എൽ. എ. മാരായ സന്ദീപ് വാര്യർ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ രാജുകുടുംബത്തെ സന്ദർശിച്ചു..രാജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സർവ്വ കക്ഷി സംഘം പ്രവർത്തിച്ചു വരുന്നു..

No comments