ചീമേനി മുണ്ട്യ വിഷ്ണുമൂർത്തി കളിയാട്ടത്തിന് ജനത്തിരക്കേറുന്നു.
ചീമേനി : ചീമേനി മുണ്ട്യ വിഷ്ണുമൂർത്തി കളിയാട്ടത്തിന് ജനത്തിരക്കേറുന്നു. ഉത്തരകേരളത്തിലെ പ്രസിദ്ധ ക്ഷേത്രമായ ചീമേനി കളിയാട്ടം കാണാനാണ് ജില്ലയിൽനിന്നും അയൽ ജില്ലകളിൽ നിന്നും ജനങ്ങളെത്തുന്നത്. അഞ്ചിന് ആരംഭിച്ച കളിയാട്ടം 15നാണ് സമാപിക്കുക. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി എന്നിവയാണ് പ്രധാന തെയ്യങ്ങൾ. വിവിധ ദിവസങ്ങളിലായി രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെ തോറ്റവും രക്തചാമുണ്ഡേയുടെ തോറ്റവും അരങ്ങിലെത്തും. പുലർച്ചെ രക്തചാമുണ്ഡേശ്വരി, വിഷ്ണുമൂർത്തി തെയ്യങ്ങങ്ങളും അരങ്ങിലെത്തും. വിവിധ കലാ പരിപാടികളും നടക്കും. സമാപന ദിവസമായ 15 ന് രാവിലെ ഒന്പതിന് രക്തചാമുണ്ഡി, പകൽ ഒന്നിന് വിഷ്ണുമൂർത്തി തെയ്യവും അരങ്ങിലെത്തും.
No comments