Breaking News

പൈക്ക മാളങ്കൈയിൽ വ്യാപാരിയെ കടക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: പൈക്ക, പുണ്ടൂർ, മാളങ്കൈയിൽ വ്യാപാരിയെ കടക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാളകൈയിലെ പരേതരായ എ കെ ഗോപാലൻ- കല്യാണി ദമ്പതികളുടെ മകൻ എ കെ മണികണ്ഠൻ (46) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ സ്വന്തം കടയ്ക്കകത്ത് തൂങ്ങി നിലയിൽ കണ്ടത്. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ശൈലജ. മക്കൾ: കാർത്തിക്, ആദി. സഹോദരങ്ങൾ: എ കെ കുമാരൻ, എ കെ ശ്രീധരൻ, എ കെ ഉപ്രേന്ദ്രൻ, എ കെ ശശിധരൻ, എ കെ ലക്ഷ്മി, എ കെ സുശീല, എ കെ ഭാഗീരഥി, എ കെ ഓമന, പരേതനായ എ കെ രവീന്ദ്രൻ.

No comments