Breaking News

അപകട ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്ന കാടുകൾ വെട്ടിത്തെളിക്കുകയും വരയിൽ അംഗൻവാടി പരിസരം ശുചീകരിക്കുകയും ചെയ്തു.


കരിന്തളം : അപകട ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്ന കാടുകൾ വെട്ടിത്തെളിക്കുകയും വരയിൽ അംഗൻവാടി പരിസരം ശുചീകരിക്കുകയും ചെയ്തു. ചിമ്മത്തോട് ഉന്നതിയിലെ സ്നേഹതീരം എസ് ടി പുരുഷ സ്വയം സഹായ സംഘവും, ആവണി എസ് ടി കുടുംബശ്രീയും സംയുക്തമായാണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്.വരയിൽ റോഡ് മുതൽ ചിമ്മത്തോട് ഉന്നതി വരെയുള്ള റോഡരികിലെ മുഴുവൻ കാടുകളും ഇവരുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു.അതിനുപുറമേ വരയിൽ അംഗൻവാടിയും ശുചീകരിക്കുകയും ചെയ്തു.ശുചീകരണ പ്രവർത്തനത്തിന് സ്നേഹതീരം എസ് ടി പുരുഷസംഘം പ്രസിഡൻ്റ് കുഞ്ഞികൃഷ്ണൻ , സെക്രട്ടറി എം സി ബിജു,എം അമ്പൂഞ്ഞി,ആവണി എസ് ടി കുടുംബശ്രീ സെക്രട്ടറി സെക്രട്ടറി ശ്രീക്കുട്ടി മനു,സിനി മോൾ, രേഖ എന്നിവർ നേതൃത്വം നൽകി

No comments