Breaking News

നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളുടെ ലേലം ജൂലായ് 15- ന്...


നീലേശ്വരം : അടുത്തിടെ പ്രവർത്തനം തുടങ്ങിയ നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളുടെ ലേലം ജൂലായ് 15- ന്. കെട്ടിടത്തിലെ നാല് നിലകളിലായി ഉള്ള 16 മുറികളുടെ ലേലം, ടെൻഡർ നടപടികളാണ് നടത്തുക. ലേലത്തിന് സമാന്തരമായി ടെൻഡറു സ്വീകരിക്കും വിധമാണ് ക്രമീകരണം. പ്രതിമാസ വാടക തുകയിന്മേൽ ആയിരിക്കും ലേലംവിളി. കുറഞ്ഞ ഡിപ്പോസിറ്റ് മൂന്നുലക്ഷം രൂപയും കൂടിയത് 15 ലക്ഷം രൂപയുമായാണ്. കുറഞ്ഞ വാടകസംഖ്യ 12,000 രൂപയും കൂടിയത് 1,60,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

പുതിയത് നിർമിക്കുന്നതിനു മുന്നോടിയായി പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിയമാനുസൃതം ലൈസൻസ് എടുത്ത് കച്ചവടം നടത്തിയിരുന്നവർക്ക് ഡിപ്പോസിറ്റ് തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് മുറികൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവെച്ചിട്ടുമുണ്ട്.

No comments