കാസർഗോഡ് : ഉപ്പള വില്ലേജ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ. നികുതി കുടിശ്ശിക അടക്കാൻ സഹായിക്കാമെന്ന പേരിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായും സ്വന്തം നിലയിലും ഇയാൾ കൈക്കൂലി വാങ്ങാറുണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. കാസർകോട് വിജിലൻസ് ഡിവൈ എസ്പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പരശോധന. കാസർകോട് മംഗൽപ്പാടി സ്വദേശിയായ പരാതിക്കാരൻ ഭാരവാഹി ആയിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ ചുമതലയിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് ഒരു മാസം മുൻപ് ഉപ്പള വില്ലേജ് ഓഫീസിലെത്തി അപേക്ഷ നൽകിയിരുന്നു. ഈ സമയം സ്പെഷ്യൽ വില്ലേജ് ഓഫീസർ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാൽ കുറേ പണിയുണ്ടെന്നും പെട്ടെന്ന് നികുതി അടയ്ക്കാനാകില്ലായെന്നും പറഞ്ഞു
No comments