Breaking News

മലയാറ്റുകര കരിങ്കൽക്വാറി; സമരം നൂറുദിവസം പിന്നിട്ടു മനുഷ്യച്ചങ്ങല തീർത്ത് എണ്ണപ്പാറ ജനകീയസമിതി


തായന്നൂർ : എണ്ണപ്പാറ മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിയുടെ പ്രവർത്തനം നിർത്തണമെന്ന ആവശ്യവുമായി എണ്ണപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 100 ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തായന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ

ക്വാറി മാഫിയ കരിങ്കൽ ക്വാറികളെ മാത്രം നിയന്ത്രിക്കുന്നവരല്ലെന്നും പ്രകൃതിയെയും മണ്ണിനെയും കുടിവെള്ളത്തെയുമടക്കം ഊറ്റിവീർക്കുന്ന ഒരു സംഘമാണെന്നും പരിസ്ഥിതി പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. ജനകീയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്വാറിക്കെതിരോ സർക്കാരിനെതിരോ അല്ല സമരമെന്നും നിയമങ്ങൾ പാലിക്കപ്പെടണം എന്നാവശ്യപ്പെട്ടുമാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയസമിതി ചെയർമാൻ മധു നർക്കല അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ കെ.ആർ.സി. തായന്നൂർ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. ഗോപാലൻ, വി.കെ. വിനയചന്ദ്രൻ, സുഭാഷ് ചീമേനി, ശില്പരാജ്, പഞ്ചായത്തംഗം സജിതാ ശ്രീകുമാർ, കുമാരൻ തോട്ടത്തിൽ, ഷിൻസ് ജോർജ്, രാജീവൻ ചീരോൽ, എം.ഡി. രാജൻ, ചന്ദ്രൻ വേങ്ങച്ചേരി, രാജേഷ് തുമ്പക്കുന്ന്, രമേശൻ മലയാറ്റുകര, വി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.




No comments