Breaking News

പെരിയാട്ടടുക്കം, ബട്ടത്തൂരിൽ രണ്ടു കാറപകടം; കുണിയയിലെ യുവതിയും ബട്ടത്തൂരിലെ 22 കാരനും മരിച്ചു


കാസർകോട് : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാട്ടടുക്കം, ബട്ടത്തൂരിൽ ഉണ്ടായ വ്യത്യസ്തമായ രണ്ടു വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. കുണിയ, പാറ, അബ്ദുൽ റഹ്മാൻ ഹാജിയുടെ മകൻ അഷ്റഫിന്റെ ഭാര്യ ഫൗസിയ(44), ബട്ടത്തൂർ, പൂവൻചാൽ ഹൗസിലെ കെ. കമലാക്ഷയുടെ മകൻ കെ വൈശാഖ് (22) എന്നിവരാണ് മരിച്ചത്. 

ഞായർ ഉച്ചകഴിഞ്ഞ് ഉണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൗസിയ ഇന്ന് ഉച്ച കഴിഞ്ഞ് ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കുണിയ, വടക്കുപുറം, അറഫ മസ്ജിദിനു സമീപത്തെ സഫറി, ഇവരുടെ രണ്ടു മക്കൾ, സഫറിയയുടെ ഭർത്താവിന്റെ മാതാവ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഉദുമ, പാക്യാരയിലെ അലി- ഖദീജ ദമ്പതികളുടെ മകളാണ് ഫൗസിയ. മക്കൾ: ഫയദിയ, ഷിഫാന, ഷാജിർ, ഷിനാസ്. മരുമകൻ: അസീസ്.

സഹോദങ്ങൾ: ഫായിൽ, ഫയാസ്.

ഇന്ന് തിങ്കൾ ഉച്ചയ്ക്കുണ്ടായ മറ്റൊരു അപകടത്തിലാണ് വൈശാഖ് മരിച്ചത്. കാസർകോട്ട് നിന്നു കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാർ വൈശാഖിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച കാർ തകർന്നു. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.


No comments