തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2026; ജില്ലാതല പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ കാസര്‍കോട് ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. തിരുവോണം ബമ്പര്‍ ലോട്ടറികളുടെ വിതരണോദ്ഘാടനം ലോട്ടറി ഏജന്റ് എം. ഗണേശന് നല്‍കി എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷം ലോട്ടറി ഏജന്റുമാരാണുള്ളതെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്കുള്ള ജീവനോപാധി കൂടിയാണിതെന്നും എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് വില്‍പന നടത്തിയത്. സര്‍ക്കാറിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന സാമ്പത്തിക ഇനം കൂടിയാണ് ലോട്ടറിയെന്നും എം.എല്‍.എ പറഞ്ഞു.
No comments