Breaking News

തൃക്കരിപ്പൂർ ആയിറ്റിയിലെ ഓഡിറ്റോറിയത്തിൽ നിന്നും 10 ലക്ഷം രൂപയുടെ ഇലക്ട്രിക് വയറും കേബിളും മോഷ്ടിച്ചതായി കേസ്


തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ആയിറ്റിയിലെ സാർഗോൺ ഓഡിറ്റോറിയത്തിൽ നിന്നും 10 ലക്ഷം രൂപയുടെ ഇലക്ട്രിക് വയറും കേബിളും മോഷ്ടിച്ചതായി കേസ്.ഓഡിറ്റോറിയത്തിന്റെ പാർട്ണർ പടന്ന കാവും തലയിലെ റഹ്മാനിയ മനസ്സിൽ കെഎം അബ്ദുൽ ജലീലിന്റെ പരാതിയിൽ ആയിറ്റിയിലെ മുനീറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത് . ഇന്നലെ രാവിലെ ഓഡിറ്റോറിയത്തിനകത്ത് കടന്ന് മുനീർ വയറുകളും കേബിളും മോഷ്ടിച്ചു എന്നാണ് അബ്ദുൽ ജലീൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

No comments