Breaking News

തൃക്കരിപ്പൂർ വടക്കേകൊവ്വലിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി



തൃക്കരിപ്പൂർ : തൃക്കരിപ്പൂർ വടക്കേകൊവ്വലിൽ 52 കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ൻ വൽസരാജിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടർന്ന് ഫയർഫോഴ്സും ചന്തേര പൊലീസും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച ഉദിനൂരിൽ നടക്കും. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസിൽദാർ കെവി രാഘവന്റെയും സരോജിനിയുടെയും മകളാണ്. മക്കൾ: അർജുൻ. മരുമകൾ അനുശ്രീ. സഹോദരങ്ങൾ: പ്രകാശൻ, അഡ്വ.സന്തോഷ്, ബീന, അനന്തവല്ലി. ഈ പ്രാദേശിക വാർത്താ പ്രസിദ്ധീകരണം

No comments