Breaking News

റെഡ് അലർട്ട് ; റാണിപുരം ഹിൽസ്റ്റേഷനിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തി മലയോരത്ത് ജാഗ്രത നിർദേശം


രാജപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ അതിതീവ്രമഴ(റെഡ് അലർട്ട്) പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റാണിപുരം ഹിൽസ്റ്റേഷനിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തി. ജലാശയങ്ങളിലെ വിനോദ പ്രവർത്തനങ്ങളും നിരോധിച്ചു.

സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നു അധികൃതർ അറിയിച്ചു. അതേസമയം കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. വടക്കൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. നിലവിൽ ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ രംഗത്തിറങ്ങുന്നതിനായി ഫയർ ഫോഴ്സ് അടക്കമുള്ള സേനകൾ ജാഗ്രതയിലാണ്.

കണ്ണൂർ ജില്ലയുടെ മലയോരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

No comments