കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചു
നീലേശ്വരം : കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചു.പടന്ന ഗണേഷ് മുക്കിലെ ഖദീജ മൻസിലിൽ അബൂബക്കർ (70) ആണ് മരണപ്പെട്ടത്.ചന്തേര പോലീസ് അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് ജില്ലാ ജയിലിൽ കഴിയുന്നതിനിടയിൽ രോഗബാധിതനായ അബൂബക്കറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മരണപ്പെട്ടത്. ജയിൽ സൂപ്രണ്ട് എൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
No comments