Breaking News

3.407 കിലോ മാരക മയക്കുമരുന്നായ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒൻപതാം പ്രതി അറസ്റ്റിൽ



കാസർകോട്: 3.407 കിലോ മാരക മയക്കുമരുന്നായ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒൻപതാം പ്രതി അറസ്റ്റിൽ. കാസർകോട്, തളങ്കര, ബാങ്കോട്ടെ ഷബീബബാഗ് ഹൗസിലെ മുഹമ്മദ് ലിസാൻ അലി (32)യെ ആണ് എഎസ്പി അശോക് അച്യുതിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി.കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്. കർണ്ണാടക, മടിക്കേരി, കുശാൽ നഗറിലെ ഒളിവു കേന്ദ്രത്തിൽ വച്ചാണ് പ്രതി അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
2024 സെപ്തംബർ 20ന്
വൈകുന്നേരം 3.45 മണിക്കാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന പിജെ ടോൾസന്റെ നേതൃത്വത്തിൽ ഉപ്പള, പത്വാടിയിലെ അസ്കർ അലി(28)യുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളിൽ ഉൾപ്പെടെ അജ്ഞാതവാഹനങ്ങളും ആൾക്കാരും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പൊലീസ് സംഘം അസ്കർ അലിയുടെ വീട്ടിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് ഇടപാടിനു വേണ് പണം ഇറക്കിയത് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് ലിസാൻ അലിയാണെന്നു പൊലീസ് പറഞ്ഞു.

No comments