Breaking News

എംഡി എം എയുമായി പിടിയിലായ പ്രതിയെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു


ൈക്കിൽ കടത്തുകയായിരുന്ന 51 ഗ്രാം എംഡി എം എയുമായി പിടിയിലായ പ്രതിയെ കാസർകോട് അഡീ. ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു ,പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം മഞ്ചേശ്വരം  കൂബന്നൂർ കാനാ വീട്ടിൽ റിയാസുദിന്റെമകൻ മുഹമ്മദ് സമീറിനെ (40) യാണ് കോടതിച്ചത് ശിക്ഷിച്ചത്. 2021 ഒക്ടോബർ  നാലിന് രാവിലെ 11.45 മണിക്ക് മഞ്ചേശ്വരം താലൂക്കിൽ കയ്യാർ വില്ലേജിൽ കൈകമ്പ-ബായിക്കട്ട റോഡിൽ വെച്ച് കെ.എൽ14 എസ് 9246 നമ്പർ ബൈക്കിൽ  എം ഡി എം എ യുമായാണ് ഇമാളെ കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും പിടികൂടിയത്.പ്രിവൻ്റീവ് ഓഫീസർമാരായ സന്തോഷ്കുമാർ വി ,ബിജോയ് ഇ.കെ ,സുധീന്ദ്രൻ എം.വി ,സാജൻ അപ്യാൽ ,നിഷാദ് പി നായർ ,മഞ്ജുനാഥൻ വി 'മനോജ് പി ,മോഹൻകുമാർ എൽ ,ശൈലേഷ്കുമാർ പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.  ഹാജരാക്കുന്നതും ,തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറായ എസ് കൃഷ്ണകുമാറാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജിചന്ദ്രമോഹൻ ,അഡ്വ:എം ചിത്രകല  എന്നിവർ ഹാജരായിരുന്നു.

No comments