കോടോം ബേളൂർ കണ്ണാടിപ്പാറ - തലവയൽ പട്ടികവർഗ്ഗ ഊര് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ഉത്തരവ്
കണ്ണാടിപ്പാറ: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽപ്പെട്ട കണ്ണാടിപ്പാറ - തലവയൽ പട്ടികവർഗ്ഗ ഊരിലേക്ക് വരുന്ന 142.4 മീറ്റർ നീളമുള്ള റോഡ് പ്രേയോറിറ്റി ലിസ്റ്റിൽ ഒന്നാമതായി ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ഉത്തരവായി.
വി.ബി. റാംജി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഊര് മൂപ്പൻ നാരായണൻ കണ്ണാടിപ്പാറ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും, ഓംബുഡ്സ്മാനും പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 19/8/2026-ൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് വി.ബി. റാംജി ഓംബുഡ്സ്മാൻ ഹിയറിങ് നടത്തി. ഓംബുഡ്സ്മാൻ രാജാമാസി യുടെ നേതൃത്വത്തിലാണ് ഹിയറിങ് നടന്നത്.
യോഗത്തിൽ ജോയിന്റ് ബി.ഡി.ഒ ശ്രീനിവാസൻ, ബ്ലോക്ക് എ.ഇ. സരുൺ, അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭൂപേഷ്, തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ ബിജു എന്നിവർ സന്നിഹിതരായിരുന്നു.
No comments