Breaking News

ഒ.എം. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു.. ജില്ലാ കമ്മിറ്റി അംഗം വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു...


കരിന്തളം: സി.പി.ഐ(എം) കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗവുമായിരുന്ന അണ്ടോളിലെ ഒ.എം. കുഞ്ഞിക്കണ്ണന്റെ എട്ടാം ചരമവാർഷികം സി.പി.ഐ(എം) അണ്ടോൾ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു.

ജില്ലാ കമ്മിറ്റി അംഗം വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, പി.പി. രാജേഷ്, ഒ.എം. സച്ചിൻ, ഇ. ഉഷ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കയനി മോഹനൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ടി.വി. അശോകൻ സ്വാഗതം പറഞ്ഞു.

No comments