Breaking News

ചായ്യോത്ത് ജി.എച്ച് എസ് എസില്‍ കാര്‍ഷിക വിളവെടുപ്പ്


ചായ്യോത്ത് : കൃഷിയും ഒരു പഠനവിഷയമാണ് ചായ്യോത്തെ കുട്ടികള്‍ക്ക്. ഓഫീസ് സ്റ്റാഫായ രവിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ വിവിധ പച്ചക്കറികളാണ് ക്യാമ്പസില്‍ പലപ്പോഴായി കൃഷി ചെയ്ത് വരുന്നത് . വിഷരഹിത പച്ചക്കറികള്‍ സ്‌കൂളിലെ തന്നെ ഉച്ചഭക്ഷണത്തിലെ വിഭവങ്ങളായി മാറുകയും ചെയ്യുന്നു. സ്‌കൂള്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കാറുള്ള ഓണസദ്യയെ ലക്ഷ്യമാക്കി കൃഷിചെയ്ത ചേന കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മാസ്‌ററര്‍ ശ്രീ. സുനില്‍ കുമാര്‍ എം നിര്‍വ്വഹിച്ചു. രണ്ടായിരത്തോളം കുട്ടികള്‍ക്കായി തയ്യാറാക്കുന്ന ഓണസദ്യയിലേക്കാശ്യമായ മുഴുവന്‍ ചേനയും വിളവെടുപ്പിലൂടെ കണ്ടൈത്താനായി

പരിപാടിയില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ധന്യ പി , ശ്രീധരന്‍ മാസ്റ്റര്‍, പി.വി.സുകുമാരന്‍, സുനില്‍, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

No comments