ദിശ - ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല അവലോകനയോഗം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ അധ്യക്ഷതയിൽ നടന്നു
ദിശ - ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല അവലോകനയോഗം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ അധ്യക്ഷതയിൽ നടന്നു.
കല്ലട്ര മാഹിൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ,ജില്ലാ പ്ലാനിങ് ഓഫീസർ ബി എം അനിൽകുമാർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാർ പ്രസിഡന്റുമാർ എംഎൽഎമാരുടെ പ്രതിനിധികൾ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേന്ദ്ര പദ്ധതികൾ കേന്ദ്ര-സംസ്ഥാന ധനസഹായത്തോടെ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ തലങ്ങളിൽ നിന്ന് ഏകോപനം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.
എൽ എസ് ജി ഡി പ്രൊജക്റ്റ് ഡയറക്ടർ ടി ടി സുരേന്ദ്രൻ സ്വാഗതവും എൽ എസ് ജി ഡി അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.
No comments