ഉക്രയ്‌നില്‍ അന്തരിച്ച വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്റെ ഭൗതികശരീരം ആഗസ്റ്റ് 24ന് വീട്ടിലെത്തിക്കും
വെള്ളരിക്കുണ്ട് : ഉക്രയ്നിൽ അന്തരിച്ച അഖിൽ ജോയന്റെ ഭൗതികശരീരം ഉക്രെയ്നിൽ നിന്ന് മോൾഡോവയിലെ ചിസിനാവിലേക്ക് റോഡ് മാർഗവും തുടർന്ന് ചിസിനാവിൽ നിന്ന് ഇസ്താംബുൾ വഴി ബെംഗളൂരുവിലേക്ക് വിമാനമാർഗവും തുർക്കി എയർലൈൻസ് എത്തിക്കും. 23 ന് ബംഗളൂരുവിലെത്തുന്ന ഭൗതിക ശരീരം 24 ന് ആംബുലൻസിൽ വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യൻ എംബസിയിൽ നിന്നും നോർക്കയിൽ നിന്നും ജില്ലാ കളക്ടർക്ക് ലഭിച്ചു.
No comments