മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിൽ ആശുപത്രിയിൽ ചികിൽസക്കെത്തിച്ച 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കാസർകോട് : മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിൽ ആശുപത്രിയിൽ ചികിൽസക്കെത്തിച്ച 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരിപ്പൂർ പേക്കടത്തെ ഫയ്റൂസിന്റെയും നഫീസയുടെയും മകൾ മിലാ ഫാത്തിമ ബിന്ദ് ഫയ്റൂസ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. കാടങ്കോട്ടെ വീട്ടിൽ അനക്കമില്ലാതെ മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ വീട്ടുകാർ ഉടൻ തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ മരിച്ചതായി സ്ഥിരീകരിച്ചു. ചന്തേര പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു. സഹോദരങ്ങൾ: സൈബ
മീരാൻ.
No comments