Breaking News

മംഗലാപുരം- രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എം പി ക്ക് നിവേദനം നൽകി


നീലേശ്വരം: മംഗലാപുരം- രാമേശ്വരം ട്രെയിനിന് നീലേ ശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി. 8.5 കോടി വാർഷിക വരുമാനവും, പ്രതിദിനം 7500 യാത്ര ക്കാരുമുള്ള നീലേശ്വരം റെയിൽവേ സ്റ്റേഷൻ, മലയോര മേഖലയുടെ പ്രധാന ആശ്രയ കേന്ദ്രമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മംഗലാപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിനിന് നിലവിൽ കാസർകോട്ട് മാത്രമാണ് സ്റ്റോപ്പുള്ളത്. നീലേശ്വരത്തുകൂടി സ്റ്റോപ്പ് അനുവദിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണകരമാകുമെന്നും നിവേദനത്തിൽ പറഞ്ഞു. നീലേശ്വരം റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് എൻ സദാശിവൻ, ടി.വി.സുധാകരൻ, പി.ടി.രാജേഷ്, ഗീത റാവു, ടി.പി.അനൂപ് എന്നിവരാണ് നിവേദനം നൽകിയത്.

No comments