കാടുമൂടി അപകടം പതിയിരിക്കുന്ന പരപ്പ വളവ് ; അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ
പരപ്പ : കമ്മാടം ബസ് സ്റ്റോപ്പിനും പരപ്പ കള്ള് ഷാപ്പിനുമിടയിലുള്ള വളവിൽ സീമക്കൊന്ന മരം മറിഞ്ഞു വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചിട്ടും, ഇത് വെട്ടിമാറ്റുന്നതിനോ അപകടഭീഷണി ഒഴിവാക്കുന്നതിനോ നാട്ടുകാരുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്നത് ഏറെ ആശ്ചര്യകരമാണ്.
നേരത്തെ ഈ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായതിന് ശേഷമാണ് ഇവിടെ കൈവരികൾ സ്ഥാപിച്ചത്. എന്നാൽ ഇപ്പോഴും അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ മരങ്ങളും മറ്റും റോഡിലേക്ക് വീഴുന്ന സാഹചര്യമുണ്ടായിട്ടും ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ല.
വലിയ അപകടങ്ങൾ സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം, അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് റോഡിലെ അപകടഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
No comments