ഓണാഘോഷ പരിപാടിക്കു പോയ 15കാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു ചീമേനി ഫയര്‍ഫോഴ്സ് കുട്ടിയെ രക്ഷപ്പെടുത്തി
ചീമേനി : ഓണാഘോഷ പരിപാടിക്കു പോയ 15കാരൻ പൊട്ടക്കിണറ്റിൽ വീണു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ ചീമേനി ഫയർഫോഴ്സ് കുട്ടിയെ സാഹസകിമായി രക്ഷപ്പെടുത്തി ആശുപ്രതിയിൽ എത്തിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ (വ്യാഴം) രാത്രി എട്ടേ മുക്കാൽ മണിയോടെ ചീമേനി, ചെമ്പകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാൻ പോയപ്പോഴാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആൾക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് ചീമേനി ഫയർ സ്റ്റേഷനിൽ നിന്നു സ്റ്റേഷൻ ഓഫീസർ വിജയന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് കുതിച്ചെത്തി കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. അസി. സ്റ്റേഷൻ ഓഫീസർ സുമേഷിന്റെ നേതൃ ത്വത്തിൽ സിപിആർ നൽകിയ ശേഷം സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചു.
ഫയർഫോഴ്സ് സംഘത്തിൽ ഫയർ ആന്റ് സേഫ്റ്റി ഓഫീസർമാരായ ബിനീഷ് ഡേവിഡ്, അഭിഷേക്, ഹോംഗാർഡ് രാജൻ, ഡ്രൈവർ ഇർഫാൻ എന്നിവരും ഉണ്ടായിരുന്നു.
No comments