ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റ് എളേരിയിൽ സർവകക്ഷി യോഗം ചേർന്നു.
ചിറ്റാരിക്കാൽ : ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റ് എളേരിയിൽ സർവകക്ഷി യോഗം ചേർന്നു.പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎ സന്ദീപ് വാര്യർ, തഹസീൽദാർ, പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ദുരന്തത്തിൽ 2 വീടുകൾ പൂർണമായും 12 വീടുകൾ ഭാഗികമായും തകർന്നിരുന്നു. കൂടാതെ നാൽപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്തിലാകെ 30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് എളേരിക്കായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇടത് പഞ്ചായത്ത് അംഗം എൻ വി ശിവദാസൻ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. എംഎൽഎ ഉൾപ്പെടവയുള്ളവർ ഈ നിർദേശത്തെ പിന്തുണയ്ക്കുകയും അടുത്ത ദിവസം തന്നെ സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിക്കാനും തീരുമാനമായി.
നിലവിൽ തയ്യേനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ 62 പേരാണ് കഴിയുന്നത്. ഇവർക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തു വരുന്നുണ്ട്.
No comments