Breaking News

ആടുജീവിതം മനുഷ്യന്റെ അതിജീവനത്തിന്റെ മഹാകാവ്യം; തൃക്കരിപ്പൂരിൽ പുസ്തകചർച്ച സംഘടിപ്പിച്ചു


തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ ബെന്യാമിൻ രചിച്ച പ്രശസ്ത നോവൽ ആടുജീവിതം ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം പി. രാജഗോപാലൻ പുസ്തകം അവതരിപ്പിച്ചു. പ്രവാസജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങളും മനുഷ്യന്റെ അതിജീവനശേഷിയും അത്യന്തം ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന കൃതിയാണ് ആടുജീവിതം എന്ന് അദ്ദേഹം പറഞ്ഞു. ജീവിതസാഹചര്യങ്ങൾ മനുഷ്യനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും കടുത്ത പ്രതിസന്ധികളിലും പ്രത്യാശ കൈവിടാതെ മുന്നേറാനുള്ള പ്രചോദനമാണ് ഈ നോവൽ വായനക്കാർക്ക് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്നുനടന്ന ചർച്ചയിൽ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ. വി. രാമകൃഷ്ണൻ, താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ, പി സദാനന്ദൻ ,യുവജന വേദി കൺവീനർ സന്ദീപ് പി., വനിതാ വേദി കൺവീനർ സബ്ന സജിത്ത്, സജിത്ത് എം., പ്രേമ, പുഷ്പ പി., പൂജ പി.വി., ബിനേഷ് വിത്തൻ എന്നിവർ പങ്കെടുത്ത് നോവലിന്റെ സാഹിത്യ-സാമൂഹിക പ്രസക്തിയും കാലികതയും വിലയിരുത്തി സംസാരിച്ചു. ചടങ്ങിന് ലൈബ്രേറിയൻ നന്ദന പി.കെ. നന്ദി രേഖപ്പെടുത്തി.

No comments