Breaking News

യുദ്ധവിരുദ്ധ സന്ദേശവുമായി കുമ്പളപ്പള്ളി എസ് കെ ജി എം കുരുന്നുകൾ

കരിന്തളം :ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശവുമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കുൾ കുട്ടികൾ അണിനിരന്നു. വൈവിധ്യമാർന്ന പരിപാടികളുടെയാണ് ഹിരോഷിമ ദിനം ആചരിച്ചത്. രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച്  പിടിഎ പ്രസിഡണ്ട് എ വി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു മാസ്റ്റർ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബിനു  യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയും യുദ്ധത്തിനെതിരെ എന്റെ കയ്യൊപ്പ് എന്ന പരിപാടിയും സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ പി വി ഇന്ദുലേഖ  , ഇ ദീപ , സിന്ധു രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

No comments