Breaking News

വിദ്യാനഗർ മുൻസിപ്പൽ സ്‌റ്റേഡിയത്തിന് സമീപത്തെ കാസർകോട് ജില്ല അക്വാട്ടിക് അക്കാദമിയുടെ നീന്തൽകുളം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിലിന് നിർദ്ദേശം നൽകി


വിദ്യാനഗർ മുൻസിപ്പൽ സ്‌റ്റേഡിയത്തിന് സമീപത്തെ കാസർകോട് ജില്ല അക്വാട്ടിക് അക്കാദമിയുടെ നീന്തൽകുളം  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിലിന് നിർദ്ദേശം നൽകി. 

കൂടുതൽ സൂചന ബോർഡുകൾ സ്ഥാപിച്ചും അക്കാദമിയുടെ പരിസരം മനോഹരമാക്കിയും കൂടുതൽ നീന്തൽ പ്രേമി കളെ ആകർഷിക്കാനാകുമെന്ന് പറഞ്ഞു

നിലവിൽ നീന്തൽ പരിശീലനം നൽകുന്നുണ്ടെങ്കിലും പരിശീലനത്തിന് എത്തുന്നവർ കുറവാണ് അതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നീന്തൽ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ വികസിപ്പിക്കാൻ നിർദ്ദേശം നൽകി. 

കാസർകോട് മുൻസിപ്പൽ ചെയർപേഴ്‌സൺ ഷാഹിന സലിം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സന്ദർശനം. വൈസ് ചെയർപേഴ്‌സൺ  കെ എം ഹനീഫ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പ്രൊഫ പി രഘുനാഥ് മുൻസിപ്പൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ്  സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ ഗണേശൻ ജില്ല അക്വാട്ടിക് അസോസിയേഷൻ സെക്രടറി എം ടി പി അഷറഫ്  എന്നിവർ കളക്ടറുടെ കൂടെയുണ്ടായിരുന്നു എച്ച് എ എല്ലിൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ച് നിർമിച്ച നീന്തൽകുളം ജില്ലാ ഭരണകൂടവും കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലും കാസർകോട് മുൻസിപാലിറ്റിയും ചേർന്ന സമിതിയാണ് സംരക്ഷിക്കുന്നത്.

No comments