Breaking News

ആലന്തട്ടയിലെ ചീമേനി 
രക്തസാക്ഷി മന്ദിരം തുറന്നു



കയ്യൂർ :സിപി ഐ എം ആലന്തട്ട സെൻട്രൽ ബ്രാഞ്ചിനും ജനശക്തി സാംസ്കാരിക വേദിക്കും വേണ്ടി നിർമിച്ച ഓഫീസായ ചീമേനി രക്തസാക്ഷി സ്മാരക മന്ദിരവും ഓപ്പൺ ഓഡിറ്റോറിയവും ആഹ്ലാദം അലയടിച്ച അന്തരീക്ഷത്തിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ് പിണറായിയെ വരവേറ്റത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. ചീമേനി രക്തസാക്ഷി കുടുംബങ്ങളെയും കോൺഗ്രസ്സുകാർ ആക്രമിച്ച് മൃതപ്രായനാക്കിയ എം ബാലകൃഷ്ണനെയും മുതിർന്ന നേതാവ് പി കരുണാകരൻ ആദരിച്ചു. ബ്രാഞ്ച് ഓഫീസ് എം വി ബാലകൃഷ്ണനും ജനശക്തി സാംസ്കാരിക വേദി ഓഫീസ് ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫയും വെയിറ്റിങ് ഷെഡ് ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനനും ഉദ്ഘാടനം ചെയ്തു. ചീമേനി രക്തസാക്ഷികളുടെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം അനാച്ഛാദനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം രജീഷ് വെള്ളാട്ട്, ഏരിയാ സെക്രട്ടറി കെ ബാലകൃഷ്ണൻ, എം പി വി ജാനകി, കയനി കുഞ്ഞിക്കണ്ണൻ, കെ സുധാകരൻ, പി കമലാക്ഷൻ, എം രാജീവൻ, കെ രാധാകൃഷ്ണൻ, പ്രവിഷ പ്രമോദ്, പി വി വിജയൻ, എം സന്തോഷ്, കെ കമലാക്ഷൻ എന്നിവർ
സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ വി ലക്ഷ്മണൻ സ്വാഗതവും കൺീനർ ഐ ജയജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് മലബാറി എക്കോസ് അവതരിപ്പിച്ച ജസ്സോ ജയ്മാൻ നാടൻ കലാമേളയും അരങ്ങേറി.

No comments