വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടറായി പി.നളിനാക്ഷൻ ചുമതലയേറ്റു..
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ ആയി പി.നളിനാക്ഷൻ ചുമതലയേറ്റു..കുറ്റാന്വേഷണ വിദഗ്ദനായ ഇദ്ദേഹം പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥനാണ്.കരി വെള്ളൂർ പുത്തൂർ സ്വദേശിയാണ്.
പോലീസ് സേനയിലെ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ മായ ഉദ്യോഗസ്ഥൻ കൂടിയാണ് പി. നളിനാക്ഷൻ. കാസർഗോഡ് എസ് ഐ ആയിരുന്നപ്പോൾ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്കുവഹിച്ചിരുന്നു..
ഗുണ്ടാസംഘങ്ങളെയും, ഹണി ട്രാപ്പ് സംഘങളേയും, ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെയും അമർച്ച ചെയ്യാൻ നളിനാക്ഷന് കഴിഞ്ഞിട്ടുണ്ട്. റെയിൽവേ പോലീസ് എസ് ഐ ആയിരുന്നപ്പോൾ നേത്രാവതി എക്സ്പ്രസിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടാനും ട്രെയിൻ വഴിയുള്ള നിരവധി ലഹരിക്കടത്ത് സംഘ ങ്ങളെ പിടികൂടാനും കഴിഞ്ഞ പി. നളിനാ ക്ഷൻ വെള്ളരിക്കുണ്ടിൽ എത്തിയത് താലൂക്ക് ആസ്ഥാനത്തെ സർക്കിൾ ഓഫീസിന് പുതിയ മാനം നൽകും..
No comments