Breaking News

കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ ഷിറിയയിൽ വീണ്ടും വാഹനാപകടം.... ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിനു കുറുകെ മറിഞ്ഞു


കാസർകോട്: കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ ഷിറിയയിൽ വീണ്ടും വാഹനാപകടം. ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിനു കുറുകെ മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഉള്ളാൾ സ്വദേശികളായ സമദ് (30), അത്തിഷ് (21) എന്നിവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് (തിങ്കൾ) രാവിലെ ഒൻപതര മണിയോടെയാണ് അപകടം. മംഗ്ളൂരുവിൽ നിന്നു കുമ്പളയിലേയ്ക്ക് പഴങ്ങളുമായി വരികയായിരുന്നു പിക്കപ്പ് വാൻ. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി. ശനിയാഴ്ച രാത്രി ഷിറിയയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ മംഗ്ളൂരു സ്വദേശിക്ക് സാരമായി പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ ദേശീയ പാതയുടെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. 

No comments